jos
നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പഞ്ചായത്ത് ഓഫീസ് ധർണ ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. ജോസ് ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് നടത്തിയ കമ്മ്യൂണിറ്റി കിച്ചൺ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപെട്ട് കോൺഗ്രസ് സംഘടിപ്പിക്കുന്ന ധർണ സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക്. ഇന്നലെ ഒന്നാം വാർഡ് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച ധർണ ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. ജോസ് ഉദ്ഘാടനം ചെയ്തു. ബിൻസി പോൾ, ഷാന്റി ഷാജു, സി.ഒ. മാർട്ടിൻ, എച്ച്. വിൽഫ്രഡ്, വി.എ. ദാനിയേൽ, വർഗീസ് കോട്ടായി, കെ. സാധീശൻ, റോജി ചാക്കപ്പൻ, മല്ലിക ലക്ഷ്മണൻ, ബെന്നി, കെ.കെ. നന്ദകുമാർ എന്നിവർ സംസാരിച്ചു.