കൊച്ചി: ചാർട്ടേഡ് ഫ്ളൈറ്റുകളിൽ നാട്ടിലേക്ക് എത്തുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന ഉത്തരവ് സംസ്ഥാന സർക്കാർ പിൻവലിച്ചതിനാൽ ഇതിനെതിരെ നൽകിയ ഹർജികൾ അപ്രസക്തമാണെന്നു കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ഇന്നലെ ഹൈക്കോടതിയിൽ അറിയിച്ചു.

ഒാവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് റെജി താഴമൺ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിലാണ് ഇരുസർക്കാരുകളും ഇക്കാര്യം അറിയിച്ചത്. ഹർജി ഇന്നു പരിഗണിക്കാൻ മാറ്റി.