ആലുവ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പ്രവാസികളോടുള്ള അവഗണനയ്ക്കെതിരെ പ്രവാസി കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കരിദിനാചരണം സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡൻറ് രാജി ആന്റണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കുഞ്ഞമ്മ ജോർജ്, ബിജു പയ്യപ്പിള്ളി, അശോക്‌കുമാർ പള്ളിമുറ്റം, സിദ്ദിഖ്.കെ.പി, ഷറഫുദീൻ കീഴ്മാട്, ബെന്നി അറക്കൽ, അഷറഫ് ചെങ്ങമനാട്, പ്രശാന്ത് ചൂർണിക്കര, അഷറഫ് കാട്ടുപറമ്പിൽ, മെജോ ജോസ്, ദേവസി പുതുശേരി, സോണി ജി തോട്ടപ്പിള്ളി, ഫൈസൽ ശ്രീമൂലനഗരം, സി.കെ. വിശ്വശ്വരൻ തുടങ്ങിയവർ സംബന്ധിച്ചു.