agriculture
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.ഒ.എ) ആലുവ ഏരിയ കമ്മിറ്റി ആലുവ പി.ഡബ്‌ളിയു.ഡി സബ് ഡിവിഷൻ ഓഫീസ് പരിസരത്ത് ആരംഭിച്ച വാഴക്കൃഷി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഇ.ടി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.ഒ.എ) ആലുവ ഏരിയ കമ്മിറ്റി ആലുവ പി.ഡബ്‌ളിയു.ഡി സബ് ഡിവിഷൻ ഓഫീസ് പരിസരത്ത് ആരംഭിച്ച വാഴക്കൃഷി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഇ.ടി. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡൈന്യൂസ് തോമസ്, കെ.എ. ജോയിന്റ് സെക്രട്ടറി കെ.എ. ഷാജിമോൻ, ഏരിയാ ഭാരവാഹികളായ കെ. അജയകുമാർ, പി.ജി. ഷൈഗോ, പി.ജി. ഉണ്ണിക്കൃഷ്ണൻ, ബി. വിനയകുമാർ, എസ്.ആർ. അനിൽകുമാർ, കൃഷി ഓഫീസർ വി.എ. ഡാൽട്ടൻ, സൂപ്രണ്ടിംഗ് എൻജിനീയർ കെ.ടി. ബിന്ദു എന്നിവർ പങ്കെടുത്തു.