പറവൂർ : പെട്രോൾ, ഡീസൽ വില അനുദിനം വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ സിപി.എം നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ ധർണ നടത്തി. പറവൂർ മെയിൻ പോസ്റ്റ് ഓഫീസിന് മുന്നിൽ ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാകമ്മിറ്റി അംഗം എൻ.എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ടി.ആർ. ബോസ്, കെ.ബി. സോമശേഖരൻ, സി.പി. ജയൻ തുടങ്ങിയവർ സംസാരിച്ചു. ചിറ്റാറ്റുകര ടി.ജി. അശോകൻ, മൂത്തകുന്നം കെ.എ. വിദ്യാനന്ദൻ, വടക്കേക്കര എ.ബി. മനോജ്, ചിറ്റാറ്റുകര വെസ്റ്റ് കെ.ഡി. വേണുഗോപാൽ, ഏഴിക്കര ടി.വി. നിഥിൻ, ചേന്ദമംഗലം ഈസ്റ്റ് വി.എസ്. ഷഡാനന്ദൻ, ചേന്ദമംഗലം വെസ്റ്റ് എ.എ. പവിത്രൻ എന്നിവർ സമരം ഉദ്ഘാടനം ചെയ്തു.