പറവൂർ : നന്ത്യാട്ടുകുന്നം ഗാന്ധിസ്മാരക സർവീസ് സഹകരണ ബാങ്ക് അംഗ കുടുംബങ്ങൾക്ക് നൽകുന്ന സൗജന്യ ഭക്ഷ്യധാന്യകിറ്റ് വിതരണം 27, 29 തീയതികളിൽ നടക്കും. റേഷൻകാർഡിലെ അവസാന അക്കം 0, 1, 2, 3, 4 എന്നീ നമ്പറുകളിൽ അവസാനിക്കുന്നവർക്ക് 27നും 5, 6, 7, 8, 9 എന്നീ അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് 29നും കിറ്റ് നൽകും. രണ്ടുദിവസവും 10 മുതൽ 4 വരെയാണു വിതരണ സമയം. വാങ്ങാനെത്തുന്നവർ ബാങ്ക് ഐഡി കാർഡും മെമ്പർഷിപ്പ് കാർഡും കൊണ്ടുവരണം. 2020 ഏപ്രിൽ 30 ന് ശേഷം അംഗത്വം എടുത്തവർക്ക് കിറ്റ് ലഭിക്കില്ലെന്ന് പ്രസിഡന്റ് സി.എ. രാജീവ് അറിയിച്ചു.