mla
തരിശ് രഹിത പാടശേഖരങ്ങൾ കതിരണിയാൻ ഒരുക്കുന്ന കാമ്പയിന്റെ ഭാഗമായി മൂവാറ്റുപുഴയിൽ നടന്ന അവലോകനയോഗം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ എൽദോ എബ്രഹാം എം.എൽ.എ നടപ്പിലാക്കുന്ന തരിശ് രഹിത മൂവാറ്റുപുഴ കാമ്പയിന്റെ ഭാഗമായി തകർന്നടിഞ്ഞ പാടശേഖരങ്ങൾ കതിരണിയാൻ ഒരുങ്ങുന്നു. തരിശായി കിടക്കുന്ന മുഴുവൻ പാടശേഖരങ്ങളും നെൽകൃഷിക്കായി ഒരുങ്ങുകയാണ്. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി മൂവാറ്റുപുഴയിൽ നടന്ന അവലോകനയോഗം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ അദ്ധ്യക്ഷത വഹിച്ചു.

500 ഏക്കർ പാടശേഖരത്ത് ഒരേസമയം നെൽകൃഷി ആരംഭിക്കുന്നതിനാണ് പദ്ധതിയുടെ ലക്ഷ്യം.ഈ മാസം 30നകം തരിശായി കിടക്കുന്ന മുഴുവൻ ഭൂഉടമകളുടെയും യോഗം നടക്കും. ഇവരിൽ നിന്ന് സമ്മതപത്രം വാങ്ങിയ ശേഷം ഓരോ പാടശേഖരത്തും ഒരുമിച്ച് കൃഷി ഇറക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.