bjp
കോടുശേരി അഞ്ചാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ബി.ജെ.പി പ്രവർത്തകർ മാസ്‌ക് വിതരണം ചെയ്യുന്നു

നെടുമ്പാശേരി: ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്തിൽ 10,000ത്തിലേറെ മാസ്‌കുകൾ വിതരണം ചെയ്തു. കോടുശേരി അഞ്ചാം വാർഡ്, പുവത്തുശേരി 13 -ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കഴുകി ഉപയോഗിക്കാവുന്ന മാസ്‌കുകൾ നൽകി. ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീജിത്ത് കാരാപ്പിള്ളി, അഞ്ചാം വാർഡ് കൺവീനർ അഖിൽരാജ്, ബിജു, 13 -ാം വാർഡ് കൺവീനർ സന്തോഷ് പുവത്തുശേരി, സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.