road
പേഴയ്ക്കാപ്പിളളി ചാക്കുന്നം റോഡിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ നിർവഹിക്കുന്നു

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിളളി മുടവൂർ പ്രദേശത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായ ചാക്കുന്നം റോഡിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ നിർവഹിച്ചു. നൂറുകണക്കിന് ജനങ്ങൾ യാത്ര ചെയ്യുന്ന റോഡ് ജില്ലാ പഞ്ചായത്തിൽ നിന്നും അനുവദിച്ച ഇരുപത്തിയഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം നടക്കുന്നത്. ഗ്രാമപഞ്ചായത്ത് അംഗം ആമിന മുഹമ്മദ് റാഫി, വി.എം നവാസ് , എം.പി.മുഹമ്മദ്, എൻജിനീയർ സന്ധ്യ ഉണ്ണികൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.