നെടുമ്പാശേരി: നെടുമ്പാശരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൺ നടത്തിപ്പിലെ ക്രമക്കേട് സംബന്ധിച്ച ചർച്ച അവസാന അജണ്ടയാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം കമ്മിറ്റി ബഹിഷ്കരിച്ചു. നേരത്തെ കോൺഗ്രസ് അംഗങ്ങൾ നൽകിയ നിവേദനത്തെ തുടർന്ന് ജൂൺ പത്തിന് ചർച്ച നിശ്ചയിച്ചെങ്കിലും കമ്മിറ്റി ചേർന്നില്ല.
എന്നാൽ ഇന്നലെ വിളിച്ച കമ്മിറ്റിയിൽ അവസാനത്തെ അജണ്ടയായിട്ടാണ് വിവാദവിഷയം ഉൾപ്പെടുത്തിയത്. യോഗം ആരംഭിച്ച ഉടൻ വിഷയം ആദ്യം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് സി.വൈ. ശാബോർ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. സി.വൈ. ശാബോർ, ഷാന്റി ഷാജു, ലിസി ജോർജ്, ലിസി ജോസ്, വത്സല ബിജു, ഏലിയാമ്മ ഏലിയാസ്, ബിജി സുരേഷ് ഇറങ്ങിപ്പോന്നു.