പറവൂർ : പ്രളയത്തിൽ വീട് നഷ്ടപ്പെട്ട എട്ട് കുടുംബങ്ങൾക്ക് വി.ഡി. സതീശൻ എം.എൽ.എയുടെ നേതൃത്വത്തിൽ പറവൂർ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ വീടൊരുങ്ങി. റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഹാർബറിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. പുത്തൻവേലിക്കര പഞ്ചായത്തിലെ തേലതുരുത്ത് പാറക്കൽ ജോർജ്, തേലതുരുത്ത് പുളിക്കൽ തോമസ്, ചിറ്റാറ്റുകര പഞ്ചായത്തിലെ മന്നംതുണ്ടിപ്പറമ്പിൽ തോപ്പിൽ സാറാബീവി, ചെറിയപല്ലംതുരുത്ത് അറക്കൽ മായ അനിൽകുമാർ, ചിറ്റാറ്റുകര മുഴങ്ങന്തറ എം.പി. ബിജു, ചേന്ദമംഗലം പഞ്ചായത്തിലെ ഗോതുരുത്ത് അറക്കൽ എ.ടി. ആന്റണി, കടൽവാതുരുത്ത് കളത്തിൽ ജോസഫ് ബിപിൻ, ഏഴിക്കര പഞ്ചായത്തിലെ കല്ലുചിറ കോഞ്ഞാട്ടുപറമ്പിൽ ബോസ് എന്നിവരുടെ കുടുംബങ്ങൾക്കാണ് വീട് നിർമ്മിച്ചു നൽകിയത്. വീടുകളുടെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു.
റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഹാർബർ പ്രസിഡന്റ് ടി.എൻ. ദേവാനന്ദ്, ശരത് മേനോൻ, സി.വി. ഇഗ്നെഷ്യസ്, ശരത് മേനോൻ, ദിലീപ് നാരായണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. ലാജു, എ.ഐ. നിഷാദ്, പഞ്ചായത്ത് അംഗങ്ങളായ പി.കെ. ഉല്ലാസൻ, വി.എസ്. അനിക്കുട്ടൻ,, കെ.എ. ബിജു, എം.പി. പോൾസൺ, മായ മധു, ബിൻസി സോളമൻ, ഫ്രാൻസിസ് വലിയപറമ്പിൽ, വസന്ത് ശിവാനന്ദൻ, പി.എ. ഹരിദാസ്, എം.എ. നസീർ, ടി.എ. നവാസ്, കെ.എസ്. ബിനോയ്, പി.എ. ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.