swaraj
ഇന്ധന വിലവർദ്ധനവിനെതിരെ സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം എം സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി. സി.പി.എം തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധം എം.സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സി.എൻ സുന്ദരൻ, പി.വാസുദേവൻ,എസ്.മധുസൂധനൻ, കെ.കെ മോഹനൻ, രാഗേഷ് പൈ എന്നിവർ സംസാരിച്ചു.ഉദയംപേരൂർ പുത്തൻകാവിൽ നടന്ന പ്രതിഷേധ പരിപാടി സി.പി.എം ഏരിയാ സെക്രട്ടറി ടി.സി ഷിബു ഉൽഘാടനം ചെയ്തു.