arogya

*ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ വിശദീകരണം

കൊച്ചി : ഒാഫീസുകളിലെയും തൊഴിലിടങ്ങളിലെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാനാണ് ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുള്ളതെന്നും ,നിർബന്ധമാക്കിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

കൊവിഡ് രോഗബാധയെക്കുറിച്ചുള്ള വിവരങ്ങളറിയാൻ ഇൗ ആപ്പ് ഉപകരിക്കും. ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണമെന്ന് നിർദ്ദേശിക്കാൻ ജില്ലാ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചു.ആരോഗ്യ സേതു ആപ്പ് നിർബന്ധമായും ഉപയോഗിക്കണമെന്ന വ്യവസ്ഥ സ്വകാര്യതയുടെ ലംഘനമാണെന്നാരോപിച്ചുള്ള ഹർജിയിലാണ് വിശദീകരണം . ഇതേത്തുടർന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി തീർപ്പാക്കി.