മരട:മരട് നഗരസഭകൗൺസിൽ ഒരുമാസം കഴിഞ്ഞിട്ടും വിളിച്ചുകൂട്ടാത്തതിൽ നഗരസഭ പ്രതിപക്ഷനേതാവ് കെ.എ.ദേവസി പ്രതിഷേധിച്ചു.അവസാനമായി കൗൺസിൽ കൂടിയത് മെയ് 11നാണെന്നും മാസത്തിലൊരിക്കലെങ്കിലും കൗൺസിൽ ചേരണമെന്ന ചട്ടം ലംഘിച്ചിരിക്കുന്നതിനാൽ ഓംബുഡ്സ്മാന് പരാതി നൽകിയെന്നും ദേവസി അറിയിച്ചു.എന്നാൽ ഈ മാസത്തെ കൗസിൽ 30നകം ചേരന്നുണ്ടെന്നും പരാതി അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് വൈസ് ചെയർമാൻ ബോബൻ നെടുപറമ്പിൽ പറഞ്ഞു.