കൊച്ചി: തൊഴിൽ ദിനം 200 ആയി വർദ്ധിപ്പിക്കുക,കൂലി 600 രൂപയാക്കുക, അടിയന്തിര ആശ്വാസമായി 7500 രൂപ അനുവദിക്കുക,എല്ലാ തൊഴിലാളികൾക്കും സൗജന്യ റേഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് (തൊഴിലുറപ്പ് തൊഴിലാളികൾ)എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി വൈറ്റില ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂണിത്തുറ ഗാന്ധിസ്‌ക്വയറിൽ തൊഴിലുറപ്പ് തൊഴിലാളികൾ സമരം നടത്തി.കൊച്ചി നഗരസഭ കൗൺസിലർ വി.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു .ബീന നന്ദനൻ, കെ.പി.ബിനു, ടി .എം.ഷാജി, എം.കെ.മണി, ലളിത മുരളി തുടങ്ങിയവർ സംസാരിച്ചു.