കൊച്ചി: പാലാരിവട്ടം-കാക്കനാട് റോഡിന്റെ ദുരവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. പാലാരിവട്ടം മുതൽ റോഡിന് ഇരുപുറത്തെയും അനധികൃത വഴിയോരക്കച്ചവടവും പാർക്കിംഗും തടയണം. പാലാരിവട്ടം ബൈപ്പാസിലെ ഫ്ളൈ ഓവർ തുറക്കാത്തതിനാൽ വൻ വാഹന തിരക്കാണ് ദിവസവും. വൈദ്യുതി ബോർഡിന് വേണ്ടിയും മറ്റും റോഡ് കുത്തിക്കുഴിച്ച അവസ്ഥയിലാണ്.റോഡ് നന്നാക്കുന്നതിനോ കാനകൾ വൃത്തിയാക്കുന്നതിനോ സർക്കാരോ കൊച്ചി നഗരസഭയോ ഒന്നും ചെയ്യുന്നില്ല. ഇതും ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുകയാണ്. റോഡ് നന്നാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി നേതാവ് ടി. ബാലചന്ദ്രൻ ആവശ്യപ്പെട്ടു.