കൊച്ചി: വീട്ടുവളപ്പിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ടി.ഡി.റോഡ് റസിഡൻസ് അസോസിയേഷൻ ഇന്ന് (വെള്ളി) രാവിലെ 10 മണിയ്ക്ക് ടി.ഡി അമ്പലത്തിന് മുൻവശം സൗജന്യ പച്ചക്കറിതൈ വിതരണവും ഡെങ്കിപ്പനി ബോധവത്കരണവും നടത്തുന്നു.ആരോഗ്യ വകുപ്പ് , നഗരസഭ ഹെൽത്ത് വിഭാഗം, വിവിധ റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്.ദിലീപ് കുമാർ പറഞ്ഞു.