നെടുമ്പാശേരി: വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവതിയിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച പത്ത് ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. ബഹ്റിനിൽ നിന്ന് ഗൾഫ് എയറിന്റെ ചാർട്ടേഡ് വിമാനത്തിൽ ഇന്നലെ രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യുവതിയാണ് പിടിയിലായത്. തൃശൂർ സ്വദേശിനിയാണ്. 240 ഗ്രാം സ്വർണമാണ് പിടികൂടിയത്. വസ്ത്രത്തിനകത്താണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് വിദേശത്ത് കുടുങ്ങിക്കിടന്ന മലയാളികൾ മടങ്ങിവരാൻ തുടങ്ങിയശേഷം ആദ്യമായാണ് അനധികൃതമായി കടത്താൻ ശ്രമിക്കുന്ന സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം പിടികൂടുന്നത്.