പറവൂർ : കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളുടെയും പഴയ ഇരുമ്പ് റോപ്പുകൾ മാറ്റി പുതിയ റോപ്പുകൾ ഉടനെ സ്ഥാപിക്കാൻ തീരുമാനമായി. ഷട്ടറുകളിൽ ചിലതു കേടായ നിലയിലാണ്. കഴിഞ്ഞ ദിവസം ഒരു ഷട്ടർ കൂടി കേടായി. മെക്കാനിക്കൽ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ സ്ഥലം സന്ദർശിച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജുവുമായി ചർച്ച നടത്തിയ ശേഷമാണ് മൂന്ന് ദിവസത്തിനകം റോപ്പുകൾ മാറ്റിയിടാൻ തീരുമാനിച്ചത്.