പറവൂർ: കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടിവി, ഡി.ടി.എച്ച് എന്നിവ വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം പറവൂരിൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ എം.എൻ. ജയരാജ്, മുൻ സംസ്ഥാന ജനറൽ സെക്രട്ടി വി.കെ. അജിത്കുമാർ, ജില്ലാ പ്രസിഡന്റ് റോജോ എം. ജോസഫ്, സെക്രട്ടറി സെബാസ്റ്റ്യൻ മൈക്കിൾ, ജോജി ജോസ്, പി.ജി. പ്രമോദ്, എ.ഡി. ദിലീപ് കുമാർ, എം.കെ. ജോർജ്, കെ.എസ്. ബിനോയി തുടങ്ങിയവർ പങ്കെടുത്തു.