മൂവാറ്റുപുഴ: ആയവന ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 2020-21 വാർഷിക പദ്ധതിയിൽ കൃഷി / മൃഗസംരക്ഷണ മേഖലയിലെ വിവിധ പദ്ധതികൾക്ക് വ്യക്തിഗത ആനുകൂല്യം ലഭിക്കുന്നതിന് ആവശ്യമായി ഗുണഭോക്ത ലിസ്റ്റിൽ പേര് ഉൾപ്പെടുത്തുന്നതിന് വേണ്ടി കർഷകർ ജൂലായ് 5 ന് മുമ്പായി പൂരിപ്പിച്ച അപേക്ഷ ഫോറം അതാത് വാർഡ് ജനപ്രതിനിധികളുടെ പക്കൽ നൽകണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റെബി ജോസും പഞ്ചായത്ത് സെക്രട്ടറി പി.എം ജയരാജും അറിയിച്ചും.