പറവൂർ : പ്രവാസികളോടുള്ള സംസ്ഥാന സർക്കാരിന്റെ ദ്രോഹനടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പറവൂർ നിയോജകമണ്ഡലം കമ്മിറ്റി സത്യാഗ്രഹസമരം നടത്തി. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ കെ.കെ. സുഗതൻ, എം.ടി. ജയൻ, പി.ആർ. സൈജൻ, പ്രദീപ് തോപ്പിൽ, അനു വട്ടത്തറ, പി.വി. ലാജു, കെ.എ. അഗസ്റ്റിൻ, ടി.കെ. ഇസ്മായിൽ, റോഷൻ ചാക്കപ്പൻ, എം.എ. സെയ്ദ് , കെ.കെ. അബ്ദുള്ള, അൻവർ കൈതാരം, വി.എസ്. ബോബൻ, കെ.കെ. ബഷീർ, പി.എസ്. രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.