പറവൂർ : നിരവധിതവണ നിർദേശം നൽകിയിട്ടും മത്സ്യമാർക്കറ്റിലെ തിരക്കു കുറയാത്ത സാഹചര്യത്തിൽ പറവൂർ ഫിഷ് മാർക്കറ്റിൽ നഗരസഭ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചെയർമാന്റെ നേതൃത്വത്തിൽ വ്യാപാരികളുടേയും തൊഴിലാളികളുടേയും അടിയന്തര യോഗത്തിലാണ് തീരുമാനം. മത്സ്യത്തിന്റെ ചില്ലറവ്യാപാരം രാവിലെ ആറരയ്ക്ക് ശേഷമായിരിക്കും. ലേലം വിളിക്കുന്ന രീതി നിരോധിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം സാമൂഹികഅകലവും മാസ്കും കർശനമാക്കി. തീരുമാനങ്ങൾ അനുസരിച്ചില്ലെങ്കിൽ ചൊവ്വ മുതൽ പറവൂർ മത്സ്യമാർക്കറ്റ് അനിശ്ചിത കാലത്തേക്ക് അടയ്ക്കും. മുൻ ചെയർമാന്മാരായ രമേഷ് ഡി. കുറുപ്പ് , ഡി. രാജ്കുമാർ, വൈസ് ചെയർമാൻ ജെസി രാജു തുടങ്ങിയവർ പങ്കെടുത്തു.