കൊച്ചി: തിരിച്ചെത്തുന്ന പ്രവാസികളുൾപ്പെടെ കുറഞ്ഞ മുതൽ മുടക്കിൽ ഓർഗാനിക് ഉത്പന്നങ്ങളുടെ വിപണന സംരംഭം തുടങ്ങുന്നത് പരിചയപ്പെടുത്തുന്ന വെബിനാർ നാളെ (ശനി) വൈകിട്ട് 4 മുതൽ 6 വരെ നടക്കും.2019 ലെ സംസ്ഥാന കർഷക അവാർഡ് നേടിയ മണർകാട് സോഷ്യൽ സർവീസ് സൊസൈറ്റിയും (മാസ്) ഓർഗാനിക് ഉത്പന്ന കയറ്റുമതി സ്ഥാപനമായ പ്ലാന്റ് റിച്ചും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രവേശനം സൗജന്യമാണ്. വെബിനാറിൽ പങ്കെടുക്കുന്നതിന് www.organicbuzz.com ൽ രജിസ്റ്റർ ചെയ്യുക.