കൊച്ചി: ലോക സ്കോളിയോസിസ് ബോധവത്കരണ ദിനാചരണത്തിന്റെ ഭാഗമായി സ്കോളിയോസിസ് (നട്ടെല്ലിലെ വളവ്) അസുഖത്തെക്കുറിച്ചും അനുബന്ധ അസുഖങ്ങളെക്കുറിച്ചും പൊതുജനങ്ങൾക്കായുള്ള സൗജന്യ ഓൺലൈൻ വെബ്നാർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സംഘടിപ്പിക്കുന്നു. ശനിയാഴ്ച (ജൂൺ 27ന്) വൈകിട്ട് 4ന് നടക്കുന്ന ശില്പശാലയിൽ സ്പൈൻ സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. കൃഷ്ണകുമാർ. ആർ തത്സമയം വിദഗ്ദ്ധ അഭിപ്രായം പങ്കുവയ്ക്കും. പങ്കെടുക്കാൻ താൽപര്യമുള്ളർ മുൻകൂട്ടി രജിസ്റ്റർ ചെയ്ത യൂസർ ഐ.ഡിയും പാസ്‌വേർഡും വാങ്ങേണ്ടതാണ്. രജിസ്ട്രേഷന് : 0484 - 2842624.