കൊച്ചി :കടമക്കുടി പഞ്ചായത്തിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ ക്ഷീരകർഷകർക്ക് മൃഗസംരക്ഷണ വകുപ്പ് മുഖേന നൽകുന്ന കാലിത്തീറ്റ വിതരണം കോരാമ്പാടം സർവീസ് സഹകരണ ബാങ്കിൽ കടമക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശാലിനി ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രതിനിധി കെ എസ് ബാബുരാജ്, സെക്രട്ടറി രശ്മി, വെറ്ററിനറി സർജൻ, ഡോക്ടർ ദീപ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ രമ്യ എന്നിവർ പങ്കെടുത്തു.