പിറവം: പെട്രോൾ , ഡീസൽ വിലവർദ്ധനവിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തി. പിറവം പോസ്റ്റ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു. എം.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.ആർ. രാമൻ നമ്പൂതിരി, സോമൻ വല്ലയിൽ, എം.ആർ.ശശി തുടങ്ങിയവർ നേതൃത്വം നൽകി .
തിരുമാറാടിയിൽ നടന്ന പ്രതിഷേധ സമരം ഏരിയ കമ്മിറ്റിയംഗം കെ.പി. സലിം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി അനിൽ ചെറിയാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ.വിജയൻ, ബ്ളോക്ക് പഞ്ചായത്തംഗം വി.സി.കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.