കുറുപ്പംപടി: ഇന്ധന വില വർദ്ധനവിനെതിരെ സി.പി.എം ഓടക്കാലി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അശമന്നൂർ പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം സി.പി.എം ജില്ലാകമ്മിറ്റി അംഗം വി.പി. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.എൻ. രാജീവ് അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ സെക്രട്ടറി സുജീഷ് എ.കെ,ഏരിയ കമ്മിറ്റി അംഗം വി.എം ജുനൈദ്,അശമന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ഷാജി സരിഗ എന്നിവർ സംസാരിച്ചു.