അങ്കമാലി: ഇന്ധനവിലവർദ്ധനവ് പിൻവലിക്കുക, സ്വകാര്യബസ് തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക, കേന്ദ്ര സർക്കാർ ഇടക്കാല ആശ്വാസമായി പതിനായിരം രൂപ വീതം സഹായം നൽകുക. പൊതുഗതാഗതം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എറണാകുളം ജില്ലാ പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു അങ്കമാലി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ ജോ. സെക്രട്ടറി പി.ജെ. വർഗീസ് ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് പി.കെ. പൗലോസ് അദ്ധ്യക്ഷനായി. കെ.പി. പോളി, കെ.എസ്. ബിനോജ്, പി.ഒ. ഷിജു, പോളി ഇട്ടൂപ്പ്, പി.എൻ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.