കുറുപ്പംപടി: യൂത്ത് കോൺഗ്രസ് വേങ്ങൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ കൊച്ചു ടിവി പദ്ധതിയുടെ ഭാഗമായുള്ള ടിവി വിതരണം ക്രാരിയേലിയിൽ നടന്ന ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി. വർഗീസ്,മണ്ഡലം പ്രസിഡന്റ് എൽദോ ചെറിയാൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി റിജു കുര്യൻ, പ്രിൻസ് മാത്യു, ജിജോ ജെയിംസ്, എൽദോസ് ടി. പി, എൽദൊ വർഗീസ് എന്നിവർ സംസാരിച്ചു.