flight-service-

കൊച്ചി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതാൻ അപേക്ഷിച്ചിട്ടുള്ള

ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികളെ കൊണ്ടുവരാൻ കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ളിം കൾച്ചറൽ സെന്റർ ഖത്തർ ജനറൽ സെക്രട്ടറി അബ്ദുൾ അസീസ് ഹൈക്കോടതിയിൽ ഉപഹർജി നൽകി.

വിദേശത്ത് സെന്ററുകൾ അനുവദിക്കാൻ അബ്ദുൾ അസീസ് നൽകിയ ഹർജിയിൽ, വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെത്തി നീറ്റ് എഴുതാനാവുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

വന്ദേ ഭാരത് മിഷനിൽ ഈ വിദ്യാർത്ഥികളെ മുൻഗണനാ വിഭാഗമായി പരിഗണിക്കുമെന്നും അതനുസരിച്ച് വരാനാകുമെന്നും ഇന്നലെ കേന്ദ്ര സർക്കാർ വിശദീകരിച്ചു.