paravur-vadakkekara-scb-
പറവൂർ - വടക്കേക്കര സഹകരണ ബാങ്ക് സുഭിഷ കേരളം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മട്ടുപ്പാവ് കൃഷിയുടെ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ ശിവശങ്കരൻ നിർവഹിക്കുന്നു

പറവൂർ: പറവൂർ-വടക്കേക്കര സർവീസ് സഹകരണ ബാങ്ക് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി പ്രോത്സാഹനത്തിന് ആയിരം വീടുകളിൽ മട്ടുപ്പാവ് കൃഷിക്ക് തുടക്കം കുറിച്ചു. അംഗങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പോട്ടിംഗ് മിശ്രിതം നിറച്ച ചെടിച്ചട്ടികളും തൈകളും പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. ജയ്സി, കൃഷി ഉപദേശകൻ കെ.വി. പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.