അങ്കമാലി: കൊവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന കുടുംബശ്രീ മിഷൻ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ഒരുമയ്ക്ക് ഒരു കുട അകലം കാമ്പയിന്റെ ബ്ലോക്ക്തല ഉദ്ഘാടനം മൂക്കന്നൂരിൽ ബെന്നി ബഹ്നാൻ എം.പി. നിർവഹിച്ചു.റോജി എം.ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണൻ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എം വർഗീസ്, ഗ്രേസി റാഫേൽ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് മോളി വിൻസെന്റ്, മുൻ വൈസ് പ്രസിഡന്റ് ഏല്യാസ് കെ തരിയൻ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.വി.ബിബീഷ്, ലീലാമ്മ പോൾ, ജിഷ ജോജി, കുടുംബശ്രീ ബ്ലോക്ക് കോഓർഡിനേറ്റർ ദിവ്യ ജി നായർ, സി.ഡി.എസ് പ്രസിഡന്റ് ലാലി ആന്റു, വൈസ് പ്രസിഡന്റ് ലിസി ജെയിംസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.സി പൗലോസ്, എം.പി. ഔസേഫ്, സൂസൺ ഏല്യാസ് എന്നിവർ പ്രസംഗിച്ചു.
കുടുംബശ്രീ മിഷനിൽ അംഗങ്ങളായവർക്ക് അയൽക്കൂട്ടങ്ങൾ വഴി കുടകൾ സഹായ നിരക്കിൽ ലഭ്യമാക്കിയിട്ടുണ്ട്. അംഗങ്ങൾ കുടയുടെ വില 12 ആഴ്ചകളായി അയൽക്കൂട്ടങ്ങളിൽ തിരിച്ചടച്ചാൽ മതിയാകുന്നതാണ്.