പറവൂർ : പറവൂർ ഇൻഫന്റ് ജീസസ് സ്കൂളിലെ ഏഴുപത്തിയാറാം ബാച്ചിലെ പൂർവ വിദ്യാർത്ഥി സംഘടനയായ റോക്കിംഗ് ഇൻഫന്റ് ജീസസിന്റെ നേതൃത്വത്തിൽ പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ നാല് വിദ്യാർത്ഥികൾക്ക് ടിവി നൽകി. ഹെഡ്മിസ്ട്രസ് ടി.ജെ. ദീപ്തിക്ക് സംഘടനാ ഭാരവാഹികളായ ടോബി മാമ്പിള്ളി, ഗോപകുമാർ, ബിനോയ് ആന്റു എന്നിവർ ചേർന്ന് കൈമാറി.