sreenivasan

കൊച്ചി: അങ്കണവാടി ജീവനക്കാർക്കെതിരെ നടത്തിയ പരാമർശത്തിൽ മാപ്പു പറയണമെന്നാവശ്യപ്പെട്ട് അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷന്റെ (സി.ഐ.ടി.യു) ആഭിമുഖ്യത്തിൽ നടൻ ശ്രീനിവാസന്റെ കണ്ടനാടുള്ള വീട്ടിലേക്ക് മാർച്ച് നടത്തി.വീടിന് സമീപം പൊലീസ് തടഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. വനിതാ കമ്മിഷൻ കേസെടുത്തിട്ടും അദ്ദേഹം പ്രസ്താവനയിൽ ഉറച്ചു നിൽക്കുകയാണെന്നും മാപ്പു പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.വി. വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ടി.വി സൂസൻ, ദീപ കെ.രാജൻ, ടി.സി. ഷിബു, എം.എൽ. സുരേഷ് എന്നിവർ പങ്കെടുത്തു.