തൃക്കാക്കര: രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിൽ (ഓട്ടോണമസ്) പുതിയ രണ്ട് കോഴ്‌സുകൾക്കു കൂടി എം.ജി സർവകലാശാലയുടെ അനുമതി. 2020-21 അദ്ധ്യായനവർഷം മുതൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (ഡാറ്റാ അനലിറ്റിക്‌സ്), ഇന്റഗ്രേറ്റഡ് ലൈബ്രറി സയൻസ് എന്നീ കോഴ്‌സുകൾക്കാണ് അനുമതി ലഭിച്ചത്. ഇവയ്ക്ക് പുറമെ കോളേജിലെ എം.സി.എ കോഴ്‌സിന് കൂടുതൽ സീറ്റുകളും ബി.കോം മോഡൽ1 ഫിനാൻസ് ആൻഡ് ടാക്‌സേഷൻ കോഴ്‌സിന് ഒരു അധിക ബാച്ചും സർവകലാശാല അനുവദിച്ചിട്ടുണ്ട്. കോളേജിലെ വിവിധ കോഴ്‌സുകളിലേയ്ക്കുള്ള അഡ്മിഷൻ ആരംഭിച്ചു. വിവരങ്ങൾക്ക് www.rajagiri.edu ഫോൺ: 04842660601/9645081287