പറവൂർ : അടിയന്തിരാവസ്ഥയ്ക്കെതിരെ സമരം ചെയ്ത് ജയിൽവാസം അനുഭവിച്ച നന്ത്യാട്ടുകുന്നം സ്വദേശി മോഹനചന്ദ്രൻ നായരെ ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡന്റ് രഞ്ജിത്ത് ഭദ്രൻ പൊന്നാട അണിയിച്ചു. ബി.ജെ.പി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.