മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ആട്ടിൻകൂട്, കോഴിക്കൂട്, പശുതൊഴുത്ത് , ജലസേചന കിണർനിർമ്മാണം , കിണർ റീചാർജ്ജിംഗ്, കമ്പോസ്റ്റ് പിറ്റ്, സോക് പിറ്റ്, അസോള ടാങ്ക്, ഫോംപോണ്ട് എന്നിവ നിർമ്മിക്കുന്നതിന് വേണ്ടി അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ഓഫീസിലോ, വില്ലേജ് എക്സ്റ്റഷൻ ഓഫീസിലോ അപേക്ഷ നൽകേണ്ടതാണ്. അപേക്ഷകർ എസ്.സി, എസ്.ടി, ബി.പി.എൽ, ചെറുകിട നാമമാത്ര കർഷകരും ആയിരിക്കണം. അപേക്ഷ ജൂലായ് 5 വരെ സ്വീകരിക്കുന്നതാണെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ അറിയിച്ചു.