അങ്കമാലി: മൂക്കന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് ഫലവൃക്ഷത്തൈ വിതരണം ചെയ്തു. വിതരണോദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.പി. ബേബി അദ്ധ്യക്ഷത വഹിച്ചു. റോജി എം ജോൺ എം. എൽ. എ. പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, ടി.എം. വർഗീസ്, പി.എൽ. ഡേവീസ്, ഗ്രേസി റാഫേൽ, ഏല്യാസ്. കെ തരിയൻ, എ.സി. പൗലോസ്, അസിസ്‌റ്റന്റ് രജിസ്ട്രാർ ഗീത, വി.എഫ്.പി.സി.കെ ഓഫീസർ റാണി എന്നിവർ പങ്കെടുത്തു.