nirmala
മൂവാറ്റുപുഴ നിർമലാ കോളേജിലെ എൻ.സി.സി. കേഡറ്റുകൾ സംഘടിപ്പിച്ച രക്തദാനക്യാമ്പിൽ എൻ.സി.സി. കേഡറ്റ് രക്തം നൽകുന്നു

മൂവാറ്റുപുഴ: നിർമല കോളേജിലെ എൻ.സി.സിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രോഗാതുരമായ കേരളീയ സമൂഹത്തെ സഹായിക്കുക, സാന്ത്വനപ്പെടുത്തുക എന്നിവയെ ലക്ഷ്യമാക്കി കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഒത്തുചേർന്നു. ജില്ലയുടെ കിഴക്കൻ മേഘലയിലെ ഡെങ്കിപനി പ്രതിരോധത്തിനും കൊവിഡ്-19 ചികിത്സയ്ക്കും ഉപകാരപ്പെടുന്നതിനാണ് രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്. കോതമംഗലം രൂപത മാനേജർ, മോൺ. ഡോ. ചെറിയാൻ കാഞ്ഞിരകൊമ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രഫ. സജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ പ്രസിഡന്റ് എൽദോസ് വട്ടക്കാവൻ, കോളേജ് ബർസാർ റവ. ഫാ. ഫ്രാൻസിസ് കണ്ണാടൻ, ഡോ. തോമസ് കെ. വി., എൻ.സി.സി. ഓഫീസർ എബിൻ വിൽസൺ എന്നിവർ സംസാരിച്ചു. കോളേജിലെ വിദ്യാർത്ഥികൾ രക്തം ദാനം ചെയ്ത പരിപാടിക്ക്, എഡ്വിൻ വർഗ്ഗീസ്, നെവിൻ ജോജോ, നെൽസൺ എന്നിവർ നേത്യത്വം നൽകി.