കൊച്ചി: ജൂലായ് ഒന്നാം തീയതി മുതൽ നഗരത്തിൽ മീറ്ററിടാതെ യാത്രചെയ്യുന്ന ഓട്ടോകൾക്ക് പൂട്ടിടാൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ ആരംഭിച്ചു. ഓട്ടോറിക്ഷ യാത്രക്കാരിൽ നിന്നും അമിത നിരക്ക് ഈടാക്കുന്നതായി വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലാണ് നടപടി കർശനമാക്കിയത്.
എറണാകുളം ആർ.ടി.ഒയുടെ പരിധിയിൽ സർവീസ് നടത്തുന്ന എല്ലാ ഓട്ടോറിക്ഷകളിലും നിർബന്ധമായും മോട്ടോർ വാഹനവകുപ്പ് പ്രസിദ്ധീകരിച്ച ഓട്ടോ ഫെയർ ചാർട്ട് പ്രദർശിപ്പിച്ചിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
നിർദേശങ്ങൾ കൃത്യമായി പാലിക്കാത്ത വാഹനങ്ങൾക്കും ഡ്രൈവർമാർക്കുമെതിരെ കർശന നടപടികൾ കൈക്കൊള്ളുന്നതായിരിക്കുമെന്ന് ആർ.ടി.ഒ കെ. മനോജ് കുമാർ പറഞ്ഞു. നിലവിൽ 25 രൂപയാണ് മിനിമം ചാർജ്ജായി നിശ്ചയിച്ചിട്ടുള്ളത്.