ആലുവ: മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ആരംഭിച്ച 'സേവ് കേരള ബ്രിഗേഡ്' കടുങ്ങല്ലൂർ പഞ്ചായത്ത് യൂണിറ്റ് രൂപീകരണ സമ്മേളനം അഡ്വ.റസൽ ജോയി ഉദ്ഘാടനം ചെയ്തു. 125 വർഷം പഴക്കമുള്ള പഴയകാല നിർമ്മിതിയുടെ നിലനില്പ് കൂടുതൽ ഭീഷണിയുയർത്തിയിട്ടും അധികാര സ്ഥാനങ്ങൾ നിഷ്‌ക്രിയരാണെന്നും മാറ്റങ്ങൾക്കായി പ്രക്ഷോഭം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ടി.കെ. ഷംസു അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ശ്രീമൻ നാരായണൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്. ആന്റണി, അമൃതാ പ്രീതം, ഷാനവാസ് ചൂർണിക്കര, ബോബി തോമസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.ബി. മഹേഷ്‌കുമാർ, എസ്. ആന്റണി, ഫായിസ്, അനീസ് മുഹമ്മദ്, രാധാകൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു.