hospital
പൂത്തോട്ട ആ ശുപത്രി നിർമ്മാണം നിലച്ച നിലയിൽ

തൃപ്പൂണിത്തുറ: നൂറുകണക്കിനു സാധാരണക്കാർ ചികിത്സയ്ക്കായി ആശ്രയിക്കുന്ന പൂത്തോട്ട ഗവർമെന്റ് ആശുപത്രിയുടെ മുകളിലത്തെ നിലയുടെ നിർമ്മാണം നിലച്ചിട്ട് മാസങ്ങളായിട്ടും ആവശ്യമായ നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപം.

ആശുപത്രിയുടെ വികസത്തിനായി ഒന്നാം ഘട്ടമെന്ന നിലയിൽ കെ.ബാബു എം.എൽ.എ ആയിരിക്കെ ഒരു കോടി നാല്പപത്തിയേഴുലക്ഷം രൂപ ചിലവിലാണ് കെട്ടിടത്തിന്റെ ആദ്യഘട്ടം നിർമ്മിച്ചത്.തുടർന്ന് എം സ്വരാജ് എം.എൽ.എയുടെ പദ്ധതിയായി 35 ലക്ഷംരൂപ ചിലവിൽ രണ്ടാം ഘട്ടം നിർമ്മാണം തുടങ്ങി.തീരദേശ വികസന കോർപ്പറേഷനായിരുന്നു നിർമ്മാണ ചുമതല.2019 ഫെബ്രുവരിയിൽ നിർമ്മാണം ആരംഭിച്ച് മൂന്നു മാസത്തിനകം പണി പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൽ പ്ലാനിൽ വ്യത്യാസം വന്നത് ആദ്യ ഘട്ടത്തിൽ നിർമ്മാണം തടസപ്പെടുന്നതിനിടയാക്കി. തുടർന്ന്നിർമ്മാണം ഒരു ഘട്ടമെത്തിയപ്പോോൾ കരാറുകാരന് പണം ലഭിക്കാൻ ഉദ്യോഗസ്ഥർ ബില്ലുകൾ അയച്ചത് വേറെ സെക്ഷനിലേക്കായതിനാൽ പണം ലഭിച്ചതുമില്ല.കരാർ കാലാവധി കഴിഞ്ഞതിനാൽ കരാറുകാരനെ മാറ്റി നിർത്തുകയും ചെയ്തു.സൗകര്യമില്ലാത്തതിനാൽ ഇപ്പോഴിവിടെ കിടത്തി ചികിത്സയില്ല. അത്യാവശ്യ ഘട്ടങ്ങളിൽ ചികിത്സയ്ക്കായി നാട്ടുകാർ തൃപ്പൂണിത്തുറ ആശുപത്രി വരെ പോകണം.

#കരാറുകാരന് പണം ലഭിച്ചില്ല

യഥാസമയം കരാറുകാരന് പ്ലാനും പണവും ലഭിക്കാതിരുന്നതാണ് നിർമ്മാണം നിർത്തിവയ്ക്കുവാൻ ഇടയാക്കിയതെന്നാണ് ആശുപത്രിയുടെ ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്തും കരാറുകാരനും പറയുന്നത്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥയുണ്ടായതായും പരാതിയുണ്ട്.

#നിർമ്മാണ ഉപകരണങ്ങൾ നശിക്കുന്നു

നിർമ്മാണത്തിനായി കൊണ്ടുടുവന്ന കമ്പി ഇവിടെ കിടന്നുനു തുരുമ്പെടുക്കുകയാണ് .കെട്ടിടം പൂർത്തിയാകാത്തതിനാൽ ഇതിനായി കൊണ്ടുവന്ന ഫർണിച്ചറുകളും നശിക്കുകുകയാണ്. നിർമ്മാണം പൂർത്തിയായാൽ 30 ലധികം കിടക്കകളുള്ള ആശുപത്രിയായി ഇതു മാറും.