spc
അശ്വിന്റെ വീട്ടിൽ വൈദ്യുത തെളിയിക്കുന്നു

രാമമംഗലം: രാമമംഗലം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി അശ്വിന് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തിൽ ക്ലാസുകൾ മുടങ്ങാതിരിക്കാൻ ഒറ്റ ദിവസം കൊണ്ട് വയറിംഗ് പൂർത്തിയാക്കി വൈദ്യുതി കണക്ഷൻ

എടുത്തു നൽകി.രാമമംഗലം ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റർ മണി പി കൃഷ്ണനും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ അനൂബ് ജോണുമാണ് നേതൃത്വം നൽകിയത്.കെ.എസ്.ഇ.ബിയും പൂർവ വിദ്യാർത്ഥികളും ജനപ്രതിനിധികളും ഒരുമിച്ചതോടെ പ്രതിസന്ധികൾ എല്ലാം വഴി മാറി. വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ പഠനം ആരംഭിച്ചപ്പോൾ വീട്ടിൽ ടിവി ഇല്ലാതെ വന്നവർക്ക് ടിവി നൽകുന്ന എസ്‌.പി.സി ടിവി ചലഞ്ചിന്റെ ഭാഗമായി കുട്ടികളുടെ കണക്ക് എടുത്തപ്പോളാണ് വൈദ്യുതി ഇല്ലാത്ത വിവരം അദ്ധ്യാപകരുടെ ശ്രദ്ധയിൽ പെട്ടത്.ഉടൻ തന്നെ പാമ്പാക്കുട കെ.എസ്.ഇ.ബി അധികൃതരുമായി ബന്ധപ്പെട്ടു ഒറ്റ ദിവസം കൊണ്ട് അപേക്ഷ നൽകി അടിയന്തിരമായി കണക്ഷൻ നൽകാമെന്നു അറിയിച്ചു.വയറിംഗ് പൂർത്തിയാക്കി നൽകുന്നതിന് രാമമംഗലം സെൻട്രൽ റസിഡന്റസ് അസോസിയേഷൻ പ്രസിഡന്റ് മോളേൽ എം സി കുര്യാക്കോസ്‌ മുന്നോട്ട് വന്നു. സ്‌കൂളിലെ പൂർവ വിദ്യാർത്ഥി എൽദോസ് സ്കറിയ വയറിംഗ് ചെയ്തു നൽകി.പാമ്പാക്കുട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ ടിവി നൽകി .പാമ്പാക്കുട ഇലക്ട്രിസിറ്റി ബോർഡ് അസിസ്റ്റന്റ് എൻജിനീർ കെ.ജി രമ്യ, സ്വിച്ച് ഓൺ ചെയ്തു.ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ,വാർഡ് മെമ്പർ സിലി പോൾ,എസ് പി സി കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ അനൂബ് ജോൺ,സബ് എൻജിനീർ സാജു സ്കറിയ, സെൻട്രൽ റെസിഡന്റസ് അസോസിയേഷൻ പ്രസിഡന്റ് എം സി കുര്യാക്കോസ്‌,സ്മിത കെ വിജയൻ എന്നിവർ പങ്കെടുത്തു.