പട്ടിമറ്റം: കുമ്മനോട് ഗവ.യു.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി.വടവുകോട് ആർ.എം.എച്ച്.എസ് സ്കൂളിലെ 1999 ബാച്ചിന്റെ നേതൃത്വത്തിലാണ് ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകിയത്. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഷാഹുൽഹമീദ് അദ്ധ്യാപകരായ സിന്ധു രാജൻ,ജയന്തി, ബീമാബീവി, നെജീല മഞ്ജു, പി. ടി. എ അംഗം സി.സി കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു.