ldf
പായിപ്രഗ്രാമ പഞ്ചായത്ത് എൽ.ഡി.എഫ് രണ്ടാം വാർഡ് കമ്മിറ്റി ഓൺലൈൻ പഠനസൗകര്യമൊരുക്കുന്നതിനായി നിർദ്ധന കുടുംബങ്ങൾക്ക് നൽകുന്ന ടിവിയുടെ വിതരണോദ്ഘാടനം എൽദോ എബ്രാഹാം എം.എൽ.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: പായിപ്രഗ്രാമ പഞ്ചായത്ത് എൽ.ഡി.എഫ് രണ്ടാം വാർഡ് കമ്മിറ്റി ഓൺലൈൻ പഠനസൗകര്യമൊരുക്കുന്നതിനായി രണ്ട് വീടുകളിൽ ടിവി നൽകി. സാമൂഹ്യ പ്രവർത്തകനും യുണെെറ്റഡ് പബ്ലിക് ലെെബ്രറിയുടെ പ്രസിഡന്റുമായ പി.എച്ച്. സക്കീർ ഹുസെെനാണ് ടിവി വാങ്ങി നൽകിയത്. വിതരണോദ്ഘാടനം കുളക്കാടൻ കുഴി സുലെെമാന്റെ വസതിയിൽ സംഘടിപ്പിച്ച യോഗത്തിൽ എൽദോ എബ്രാഹാം എം.എൽ.എ നിർവഹിച്ചു. ആർ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.വി.എം. നവാസ് മുഖ്യ പ്രഭാഷണം നടത്തി. സി.കെ. ഉണ്ണി,വാർഡ് മെമ്പർ നസീമ സുനിൽ, റഫീഖ് തങ്ങൾ, ഇ.ബി.ജലാൽ, ഷിഹാബുദ്ദീൻ എം.എം, ഷബീർ ടി.എ, സക്കീർഹുസെെൻ പി.എച്ച്, സിറാജുദ്ദീൻ മൂശാരി, ജബ്ബാർ കുന്നുംമ്മേക്കുടി, എം.എസ്.ജമാൽ എന്നിവർ സംസാരിച്ചു. ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള എല്ലാ കൊവിഡ് പ്രതിരോധ മുന്നൊരുക്കങ്ങളും പാലിച്ചുകൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. ടിവി നൽകിയതുവഴി രണ്ട് വീടുകളിലെ നാല് കുട്ടികൾക്കാണ് പഠന സൗകര്യമൊരുക്കിയത്.