പറവൂർ: വില്പനക്കായി കൊണ്ടുവന്ന 2.2 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ചേന്ദമംഗലം മനക്കോടം കങ്കണക്കാട്ടിൽ ഗോവിന്ദ് (ബബ്‍ലു-22) നെയാണ് വടക്കേക്കര പൊലീസ് അറസ്റ്റു ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഇന്നലെ പുലർച്ചെ പന്ത്രണ്ടരയോടെ ചേന്ദമംഗലം ഭരണിമുക്കിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കച്ചവടത്തിനായി ഇയാൾ ആരെയോ പ്രതീക്ഷിച്ചു നിൽക്കുമ്പോൾ ഇൻസ്പെക്ടർ എം.കെ. മുരളി, എസ്.ഐ കെ. എസ്.ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാൾക്കു കൂട്ടാളികളായി മറ്റാരെങ്കിലുമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.