education
മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം എൽദോ എബ്രഹാം എം.എ?.എ നിർവഹിക്കുന്നു

മൂവാറ്റുപുഴ: വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളുകളിലേയ്ക്ക് വിതരണം ചെയ്യുന്ന പാഠപുസ്തകങ്ങളുടെ വിതരണത്തിന് ജില്ലയിൽ തുടക്കമായി. കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ സ്കൂളുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടില്ലങ്കിലും പാഠപുസ്തകങ്ങൾ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിൽ എത്തിക്കുന്നതിനുള്ള നടപടികൾക്കാണ് തുടക്കമായത്. വിദ്യാഭ്യാസ ജില്ലയിലെ എ.ഇ.ഒമാരുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ അതാത് സ്കൂളുകളിൽ എത്തിച്ച് നൽകും. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യൻസ് ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. ഡി.ഇ.ഒ എം.കെ.സീത അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ ആർ.വിജയ, സ്കൂൾ മാനേജർ സിസ്റ്റർ ടെറസില്ല എന്നിവർ സംസാരിച്ചു.