പുത്തൻകുരിശ്: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധനരായ ഏഴ് വിദ്യാർത്ഥികൾക്ക് സ്മാർട്ട് ടിവി വിതരണം ചെയ്തു.വി.പി സജീന്ദ്രൻ എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് സി.എൻ വത്സലൻ പിള്ള അദ്ധ്യക്ഷനായി.ജില്ലാ സെക്രട്ടറിമാരായ സി.പി ജോയി,വർഗീസ് പള്ളിക്കര,കെ.പി തങ്കപ്പൻ ,ബ്ലോക്ക് പ്രസിഡന്റ് സി.ജെ ജേക്കബ്,കെ പി ഗീവർഗീസ് ബാബു കാരക്കാട്ട്,ടി.കെ പോൾ,കെ.ജി സാജു,എം.പി സലീം, മനോജ് കാരക്കാട്ട് തുടങ്ങിയവർ സംബന്ധിച്ചു.