കൊച്ചി നട്ടെല്ല് വളരെയധികം വളഞ്ഞ് വാരിയെല്ല് പുറത്തേക്ക് തള്ളി ഉണ്ടാകുന്ന അവസ്ഥയാണ് സ്കോളിയോസിസ്.

ജൂണിലെ അവസാന ശനിയാഴ്ചയാണ് സ്കോളിയോസിസ് ദിനമായി ലോകം ആചരിക്കുന്നത്

നട്ടെല്ലിനുണ്ടാകുന്ന അസ്വാഭാവികമായ, വശങ്ങളിലേക്കുള്ള വളവ് ആണ് 'സ്കോളിയോസിസ്'. നട്ടെല്ലിന്റെ വളർച്ച കൂടുന്നതിനനുസരിച്ച് വളവ് കൂടും.

കുട്ടി ജനിക്കുമ്പോൾത്തന്നെ നട്ടെല്ലിലെ കശേരുക്കൾക്ക് വ്യതിയാനം സംഭവിക്കുന്നതുകൊണ്ട് ഉണ്ടാകുന്നതാണ് ഈ പ്രശ്നം.

ലക്ഷണങ്ങൾ

കൗമാരപ്രായത്തിലുള്ള സ്കോളിയോസിസ് സാധാരണയായി പെൺകുട്ടികളിലാണ് കൂടുതൽ. കൗമാരദശയിൽ ഉയരം വർധിക്കുകയും നട്ടെല്ലിന് അസ്വാഭാവികമായ വളവ് ഉണ്ടാവുകയും ചെയ്യും. നടുവേദന, കാലുവേദന, കാലുകളിലെ തരിപ്പ്, കഴപ്പ് എന്നിവ ചിലരിൽ കണ്ടുവരാറുണ്ട്.

# തെറ്റിദ്ധാരണകൾ

അമിത ഭാരമുള്ള സ്കൂൾബാഗ് ഇട്ടാൽ നട്ടെല്ല് വളയും എന്ന് പറയുന്നത് തെറ്റാണ്. ഇരിക്കുന്ന രീതികൊണ്ടും വരില്ല.

ആധുനിക ചികിൽസ

വിദഗ്ദ്ധ സ്പൈൻ സർജന്റെ കീഴിൽ ചികിത്സ തേടണം. ചെറിയ വളവുകൾ ബെൽറ്റ് ഉപയോഗിച്ച് തിരുത്താം. അല്ലാത്തവയ്ക്ക് സർജറിയാണ് പരിഹാരം.

ഡോ. ആർ. കൃഷ്ണകുമാർ ,

കൺസൾട്ടന്റ് സ്പെെൻ സർജൻ ,

മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം